'പ്രവാസികളുടെ അടിസ്ഥാന പ്രശനങ്ങള്‍ക്ക് പരിഹാരം കാണണം'
Monday, April 13, 2015 7:54 AM IST
അല്‍കോബാര്‍: പ്രവാസി സാംസ്കാരികവേദി തുക്ബ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയ യൂണിറ്റുകള്‍ നിലവില വന്നു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ പുതിയ പ്രതീക്ഷയും പരിഹാരവുമായി ചരിത്രത്തിന്റെ ദശാ സന്ദിയില്‍ ഐതിഹാസികമായി പിറന്നുവീണ മൂല്യാധിഷ്ടിത സാമൂഹിക പരിവര്‍ത്തന സംഘമാണ് പ്രവാസിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായാപ്പെട്ട റിയാസ് കൊച്ചിന്‍ എല്ലാ പ്രാവാസികളും രാജ്യതാത്പര്യം മുന്‍നിര്‍ത്തി അതില്‍ കണ്ണിയാകുവാന്‍ ആഹ്വാനം ചെയ്തു.

സിറ്റി പ്രസിഡന്റ് വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയും രാജ്യ സ്നേഹവുമില്ലാത്തവര്‍ കോര്‍പ്പറേറ്റു താത്പര്യങ്ങള്‍ക്കുവേണ്ടി സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമാക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ പുനരധിവാസവും യാത്രാപ്രശ്നവും സുരക്ഷയും പെന്‍ഷനുമൊന്നും അവര്‍ക്ക് വിഷയീഭവിക്കാത്തതെന്നു പറഞ്ഞ അദ്ദേഹം പ്രവാസികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാരുകള്‍ താത്പര്യം കാണിക്കണമെന്നും ആവശ്യപ്പെട്ടു.

സമകാലിക രാഷ്ട്രീയ അപഗ്രഥനം നടത്തിക്കൊണ്ട് നൌഫര്‍ മമ്പാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ക്ഷേമ രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാന്‍ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നില്‍ ഒരു അജണ്ടയുമില്ലെന്നും ഗാന്ധിജിയടക്കം രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും സമര്‍പ്പിച്ച പരസഹസ്രം ദേശസ്നേഹികളുടെ സ്വപ്നം പൂവണിയാന്‍ മൂല്യാധിഷ്ടിത ജനകീയരാഷ്ട്രീയം പ്രവര്‍ത്തനമാര്‍ഗമായി സ്വീകരിച്ച പുതിയ രാഷ്ട്രീയബദലിനു കരുത്തുപകരുക മാത്രമാണ് പോംവഴിയെന്നും അഖില സൌദി കോഓര്‍ഡിനേറ്റര്‍ എം.കെ. ഷാജഹാന്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപെട്ടു.

നാട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നയിക്കുന്ന ഭൂസമരത്തിനു ഐക്യദാര്‍ഡ്യം പ്രഖാപിച്ചു. മേഖലാ വൈസ്പ്രസിഡന്റ് ഷാജഹാന്‍ അബാസ് അവതരിപ്പിച്ച പ്രമേയത്തില്‍ പാവപ്പെട്ട മനുഷ്യരുടെ നിലവിളിയിലാണ് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നിറം ലഭിക്കുന്നതെന്ന അധമബോധമാണ് കോര്‍പ്പറേറ്റ് ഭൂമാഫിയകളെ നയിക്കുന്നതെന്നും അടിസ്ഥാന വര്‍ഗത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഭരണകൂടത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും പറഞ്ഞു. 'പ്രവാസി ഇന്നുവരെ' എന്ന വിഷയത്തില്‍ നജ്മുസമാന്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. ദോഹ യൂണിറ്റ് ഭാരവാഹികളായി ഗോപകുമാര്‍ (പ്രസിഡന്റ്), നജ്മുസമാന്‍ (വൈസ്പ്രസിഡന്റ്), വേണുഗോപാല്‍ (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ ഹകീം (സെക്രട്ടറി), ഹാരിസ് ഫറൂക്ക് (ട്രഷറര്‍) എന്നിവരെയും അസീസിയ യൂണിറ്റ് ഭാരവാഹികളായി ഹബീബ് (പ്രസിഡന്റ്), അന്‍സാര്‍ (വൈസ് പ്രസിഡന്റ്), അഹമ്മദ് കടലുണ്ടി (ജനറല്‍സെക്രട്ടറി), അബ്ദുള്‍ മജീദ് (സെക്രട്ടറി), സക്കീര്‍ ടൊയോട്ട (ട്രഷറര്‍) എന്നിവരെയും സുബേഖ യൂണിറ്റ് ഭാരവാഹികളായി അഷ്റഫ് കോളക്കോടന്‍ (പ്രസിഡന്റ്), ബാബുരാജ് (വൈസ്പ്രസിഡന്റ്), ജമാലുദ്ദീന്‍ (ജനറല്‍സെക്രട്ടറി), സൈനുദ്ദീന്‍ (സെക്രട്ടറി), ഷമീര്‍ ചുങ്കപ്പാറ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സനസൈനുദ്ദീന്‍, ഷഹാന നവാസ്, നൈമസലാഹുദ്ദീന്‍, നുഹ ഇല്യാസ്, നിദനൌഷാദ് എന്നിവര്‍ പ്രവാസിഗാനമാലപിച്ചു. ഖലീല്‍ റഹ്മാന്‍ കവിത ചൊല്ലി. മേഖലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് സ്വാഗതവും പാളയം മസൂദ് പാളയം നന്ദിയും പറഞ്ഞു. അബ്ദുള്‍ഖാദര്‍ ചേളന്നൂര്‍, കെ.ടി. ഷജീര്‍, ഷെമീര്‍ ചുങ്കപ്പാറ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം