നവോദയ സാംസ്കാരികവേദി മരണാന്തര കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു
Monday, April 13, 2015 7:51 AM IST
ദമാം: നവോദയ സാംസ്കാരികവേദി ടൌണ്‍ നവോദയ കാനു യുണിറ്റ് അംഗം സുന്ദരേശന്‍ പിള്ളയുടെ കുടുംബ സഹായഫണ്ട് വിതരണം ചെയ്തു

തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ തനിവിള സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പൊതുപരിപാടി ഡോ. എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു.

സുന്ദരേശന്‍ പിള്ളയുടെ സഹോദരന് നവോദയ സാംസ്കാരികവേദിയുടെ മരണാന്തര കുടുംബസഹായം ഫണ്ട് വിതരണം ചെയ്തു.

യോഗത്തില്‍ ബി. സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നവോദയ ദമാമിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തങ്ങളെക്കുറിച്ച് ദമാം ടൌണ്‍ ഏരിയ എക്സികുട്ടീവ് അംഗം അസീം വെഞ്ഞാറമൂട് സദ്ദസിനു പരിചയപെടുത്തി.

ചടങ്ങില്‍ ദമാം ടൌണ്‍ ഏരിയ കമ്മിറ്റി അംഗം സുഭാഷ് തനിവിള സ്വാഗതവും കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാസെക്രട്ടറി കെ.സി.സജീവ് തൈക്കാട്, ജില്ലാപഞ്ചായത്ത് അംഗം എസ്.ശശാങ്കന്‍, സിപിഎം കടയ്ക്കാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍.മണി, കേരള പ്രവാസിസംഘം ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി കെ.എസ്.എ. റഷീദ്, നവോദയ മുന്‍അംഗം അന്‍വര്‍സാദത്, ദമാം ടൌണ്‍ ഏരിയ കമ്മിറ്റി അംഗം ശ്രീകകണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമീപ പ്രദേശത്തുള്ള പ്രവാസികളുടെ വീട്ടുകാരും പ്രദേശവാസികളുടെ പങ്കാളിത്തം കൊണ്ടും പരിപാടി വന്‍വിജയമായിരുന്നു. കേരള പ്രവാസി സംഘം, സിപിഎം ജില്ലാ കമ്മറ്റി, ഏരിയ കമ്മറ്റി, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി നേതാക്കളും നാട്ടുകാരും പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സഹായസഹകരങ്ങളും നല്‍കിയിരുന്നു.

പൊതുപരിപാടിക്കു സിപിഎം തനിവിള ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ആര്‍. പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം