അന്താരാഷ്ട്ര ഫോട്ടോഗ്രഫി സെമിനാര്‍ സംഘടിപ്പിച്ചു
Monday, April 13, 2015 3:11 AM IST
കുവൈറ്റ്: ക്യൂ 8 ക്ളിക്ക്സ് ഫോട്ടോഗ്രഫി ക്ളബിന്റെയും ക്യൂ 8 ഫോട്ടോഗ്രഫി വര്‍ക്ക് ഷോപ്പിന്റെയും ആഭിമുഖ്യത്തില്‍ കുവൈത്തില്‍ ബിഹൈന്റ് ദ സീന്‍സ് എന്ന നാമധേയത്തില്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി സെമിനാര്‍ സംഘടിപ്പിച്ചു.

ലോക പ്രശസ്ത കുവൈറ്റി ഫോട്ടൊഗ്രാഫെര്‍ അലി അല്‍ സൈദി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ക്ളബ്ബങ്ങങ്ങളുടെ ചിത്രങ്ങള്‍ ഉള്ള സുവനീര്‍ പ്രകാശനം ചെയ്തു.14 രാജ്യങ്ങളില്‍ നിന്നായി 350 ല്‍പ്പരം ഫോട്ടോഗ്രാഫി സ്നേഹികള്‍ സെമിനാറില്‍ പങ്കെടുത്തു. ബിഷാര മുസ്തഫ, കിരണ്‍ മിത്ര, ഷാമോന്‍ മാജിക് ഹാണ്ട്സ് എന്നിവര്‍ ഫോട്ടോഗ്രാഫി ബേസിക്സ്, ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രാഫി ലോങ്ങ് എക്സ്പൊഷര്‍ എച്ച്ഡിആര്‍ റ്റൈം ലാപ്സ് എന്നീ വിഷയങ്ങളില്‍ സെമിനാറുകളും, റിയാസ് മൂടാടി ലൈവ് മോഡല്‍ ഷൂട്ട് ലൈറ്റിംഗ് ടെക്നിക്കുകളും ഹാരിസ് ഇദീദ് ഫുഡ് ഫോട്ടോഗ്രാഫിയുടെ ബിഹൈന്റ് ദി സീന്‍സും അവതരിപ്പിച്ചു. തുടര്‍ന്നും ഇത് പോലെയുള്ള ഫോട്ടോഗ്രാഫി പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സംഘാടകരായ ക്യു ഐറ്റ് ക്ളിക്സ് അംഗങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍