ഒഐസിസി റോയല്‍ ട്രാവല്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്: യൂത്ത് ഇന്ത്യക്ക് ആദ്യ ജയം
Monday, April 13, 2015 3:11 AM IST
റിയാദ്: റോയല്‍ ട്രാവല്‍സ് വിന്നേഴ്സ് കപ്പിനുവേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ. കരുണാകാരന്‍ സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി. റിയാദ് ഇന്റര്‍നാഷണല്‍ ഫുട്ബാള്‍ അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. റോയല്‍ ട്രാവല്‍സ് ഡയറക്ടര്‍ ഹാരിസ് കാവുങ്ങല്‍ ടൂര്‍ണമെന്റ് കിക്കോഫ് നിര്‍വഹിച്ചു. ഉദ്ഘാടന മത്സരത്തില്‍ യൂത്ത് ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ ലാന്റേണ്‍ എഫ്.സിയെ തോല്‍പിച്ച് ടൂര്‍ണമെന്റിലെ ആദ്യജയത്തിന് ഉടമകളായി.

റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) ടീമംഗങ്ങളുടെയും ഒ.ഐ.സി.സി ജില്ലാകമ്മിറ്റികളുടെയും മനോഹരമായ മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന ചടങ്ങിന് വര്‍ണശബളിമ പകര്‍ന്നു. റോയല്‍ ട്രാവല്‍സ് പ്രതിനിധി ഹംസ ചെമ്പന്‍, സിറ്റി ഫ്ളവര്‍ ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, സഫാമക്ക ക്ളിനിക് പ്രതിനിധി യഹ്യ, കേളി പ്രതിനിധി റഷീദ് മേലേതില്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചെലേമ്പ്ര, ഒഐസിസി ഭാരവാഹികളായ സജി കായംകുളം, അസ്കര്‍ കണ്ണൂര്‍, ഷാജി സോണ, യഹ്യ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ ശൌക്കത്ത് പന്നിക്കോട് സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

യൂത്ത് ഇന്ത്യയും ലാന്റേണ്‍ എഫ്.സിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുഹമ്മദ് അജിത് നേടിയ പെനാല്‍റ്റി ഗോളാണ് യൂത്ത് ഇന്ത്യയെ ജയിപ്പിച്ചത്. നിരവധി അവസരങ്ങള്‍ ലാന്‍റേണ്‍ എഫ്.സിക്ക് ലഭിച്ചെങ്കിലും അവര്‍ക്ക് മുതലാക്കാനായില്ല. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ഇന്ത്യയുടെ യുസഫിനുള്ള ജി-മാര്‍ട്ട് പുരസ്കാരം അമീര്‍ പട്ടണത്തും ഷാഫി കൊടിഞ്ഞിയും ചേര്‍ന്നു കൈമാറി. ഹാരിസ് കാവുങ്ങലിന്റെ നേതൃത്വത്തില്‍ ചടങ്ങിനെത്തിയ അതിഥികള്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കി.

ഷാജി പാനൂര്‍, ജിഫിന്‍ അരീക്കോട്, ജോര്‍ജുകുട്ടി മാക്കുളത്ത്, സക്കീര്‍ ദാനത്ത്, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മാസിന്‍, ഷാജി ചുങ്കത്തറ, അമേഷ്, മുഹമ്മദലി കൂടാളി, വഹീദ് വാഴക്കാട്, അലക്സ് കടവില്‍, വര്‍ഗീസ് എറണാകുളം, നവാസ് കണ്ണൂര്‍, ഉമര്‍ ശരീഫ്, വിനീഷ് ഒതായി, അസീസ് കോഴിക്കോട്, ശഫീഖ് കിനാലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, നിസാര്‍ കൊല്ലം, സലിം കളക്കര, ശംസുദ്ദീന്‍ ഏലംകുളം, സജ്ജാദ് ഖാന്‍, സത്താര്‍ കായംകുളം, നവാസ് ഖാന്‍ പത്തനാപുരം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ സ്പീഡ് പ്രിന്റിങ് പ്രസ് റിയല്‍ കേരളയും യുണൈറ്റഡ് എഫ്.സി ശാര റെയിലും രണ്ടാം മത്സരത്തില്‍ റെയിന്‍ബോ എഫ്.സിയും അസീസിയ സോക്കറും മൂന്നാം മത്സരത്തില്‍ റോയല്‍ റിയാദ് സോക്കറും ഒബയാര്‍ എഫ്.സിയും ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍