'റിയ' ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
Monday, April 13, 2015 3:10 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റിയാദിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 17ന് ഉച്ചക്ക് രണ്ട് മുതല്‍ മത്സരം ആരംഭിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. സബ് ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ ആവശ്യമായ കളര്‍ പെന്‍സില്‍, ക്രയോണ്‍, ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ കളര്‍ പെന്‍സില്‍, സീനിയര്‍ വിഭാഗത്തിലുള്ള്വര്‍ വാട്ടര്‍ കളര്‍, ആക്രിലിക്, പോസ്റ്റര്‍ കളര്‍ എന്നിവ കൊണ്ടുവരണം. മത്സരത്തിനാവശ്യമായ ഡ്രോയിങ് പേപ്പര്‍ സംഘാടകര്‍ നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഏപ്രില്‍ 15ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ംംം.123രീിമേരളീൃാേ.രീാ/ളീൃാ1289129/ഞകഅ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. ചിത്രകലാ വിദഗ്ധരാണ് വിധി നിര്‍ണയം നടത്തുന്നത്. മത്സരത്തിനുശേഷം അന്നേദിവസം വൈകിട്ട് നടക്കുന്ന റിയയുടെ വാര്‍ഷികാഘോഷത്തില്‍ കേരളത്തിലെയും റിയാദിലെയും പ്രശസ്തരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്ത, സംഗീത സായാഹ്നത്തില്‍ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍