മനാമ: ഉത്തരകേരളത്തിലെ പ്രഥമ മതഭൌതിക സമന്വയ സ്ഥാപനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ ബഹറിന്‍ കമ്മിറ്റിക്കു പുതിയ ഭാരവാഹികളായി.
മനാമ സമസ്ത മദ്രസ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തുടര്‍ന്നു നടന്ന യോഗത്തില്‍ 31 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
പുതിയ ഭാരവാഹികളായി ടിപ്ടോപ്പ് ഉസ്മാന് (പ്രസിഡന്റ്), നിസാര്‍ ഒതയോത്ത് (ജനറല്‍ സെക്രട്ടറി), കുറ്റിയില്‍ അസീസ് (ഖജാന്‍ജി), ഉബൈദുള്ള റഹ്മാനി കൊമ്പംകല്ല് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ആലിയ ഹമീദ് ഹാജി, ചാലിയാടന്‍ ഇബ്രാഹിം ഹാജി, ഒ.വി. അബ്ദുള്ളഹാജി, സി.എച്ച്. കുനിങ്ങാട്, കൃഷ്ണാണ്ടി ഇബ്രാഹിം, റഫീഖ് നാദാപുരം, ആര്. ഖാലിദ് (രക്ഷാധികാരികള്‍) എന്നിവരടങ്ങിയ കമ്മിറ്റി നിലവില്‍ വന്നു.
മറ്റു ഭാരവാഹികളായി കുയ്യാലില്‍ മഹ്മൂദ് ഹാജി, കുഞ്ഞബ്ദുള്ള തുമ്പിയോട്ട് കുന്നുമ്മല്‍, സഖറിയ എടച്ചേരി, കുന്നോത്ത് അബ്ദുള്ള (വൈസ് പ്രസിഡന്റുമാര്‍),
ഖാസിം റഹ്മാനി പടിഞ്ഞാറത്തറ, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, അബ്ദുള്‍ലത്തീഫ് ടി.ടി, എ.കെ. സൂഫി (ജീലാനി) (ജോ.സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ 31 അംഗ പ്രവര്‍ത്തകസമിതിയും രൂപീകരിച്ചിട്ടുണ്ട്.
ജനറല്‍ ബോഡി യോഗം അലി റഹ്മാനി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. പി.പി.എം. കുനിങ്ങാട് അധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, കളത്തില്‍ മുസ്തഫ, ഷറഫുദ്ദീന് മാരായ മംഗലം, റഫീഖ് നാദാപുരം, ചാല്യാടന് ഇബ്രാഹിം ഹാജി, സി.എച്ച്. കുനിങ്ങാട്, കരീം നെല്ലൂര്‍, ഇര്‍ഷാദ്, അഷ്റഫ് തോടന്നൂര്‍ തുടങ്ങിയവര്‍ ബഹ്റിനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു.
മുന്‍ പ്രസിഡന്റ് പി.പി. കുനിങ്ങാട് അധ്യക്ഷത വഹിച്ചു. എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി, ഒ.വി. അബ്ദുള്ള എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ കോളജ് സെക്രട്ടറി കൂടിയായ ചാലിയാടന്‍ ഇബ്രാഹിം ഹാജി അവതാരകനും പിപിഎം കുനിങ്ങാട് അനുവാദകനുമായ പാനല്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. ഖാസിം റഹ്മാനി സ്വാഗതവും ജനറല്‍ സെക്രട്ടറി നിസാര്‍ കടമേരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് പി.പി. കുനിങ്ങാടിനു യാത്രയപ്പു നല്കി.