'എന്നും എപ്പോഴും' ബഹറിന്‍ ലാല്‍ കെയെര്‍സ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ എതിരേറ്റു
Saturday, April 11, 2015 7:04 AM IST
മനാമ: കേരളത്തില്‍ ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ കൂട്ടുകെട്ടിന്റെ ചിത്രം 'എന്നും എപ്പോഴും' ബഹറിനില്‍ മോഹന്‍ലാല്‍ ആരാധകര്‍ ആവേശപൂര്‍വം വരവേറ്റു.

സിനിമ റിലീസായ വെള്ളിയാഴ്ച അവാല്‍ സിനിമയില്‍ നടന്ന ആഘോഷ പരിപാടികള്‍ സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ശ്രീക്കുട്ടി രമേഷും പ്രശസ്ത നര്‍ത്തകിയും സിനിമ അഭിനേത്രിയുമായ 'പല്ലവി കൃഷ്ണനും' ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു ലാല്‍ കെയേഴ്സ് മാസംതോറും നടത്തി വരാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഭിന്നശേഷിയുള്ള കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനും വേണ്ടി കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവര്‍ത്തിക്കുന്ന ശാന്തി സദനത്തിലെ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തേക്കുള്ള പഠന ചെലവു ലാല്‍ കെയെഴ്സ് ബഹറിന്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ജഗത് കൃഷ്ണകുമാറും എഫ്.എം ഫൈസലും ചേര്‍ന്ന് ശാന്തി സദനം ബഹറിന്‍ ചാപ്റ്റര്‍ പ്രതിനിധി ലത്തീഫ് ആയഞ്ചേരിക്കു കൈമാറി.

ലാല്‍ കെയേഴ്സ് രക്ഷാധികാരി ജ്യോതി മേനോന്‍, അംഗങ്ങളായ അരുണ്‍, ശ്യാം ദാസ്, ഉല്ലാസ്, ശ്യാം കുമാര്‍, അരുണ്‍ ഗണേശന്‍, വിപിന്‍ രവീന്ദ്രന്‍, പ്രദീപ്, ജ്യോതിഷ് പണിക്കര്‍, സതീഷ്കുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

കേരളത്തിലെപ്പോലെതന്നെ ബഹറിനിലും നിറഞ്ഞ സദസിലാണു സിനിമ പ്രദര്‍ശിപ്പിക്കുന്നത്.