സമസ്ത ബഹറിന്‍ മനാമ കേന്ദ്ര മദ്രസ 20-ാമത് വാര്‍ഷികാഘോഷം ജൂണ്‍ അഞ്ചു മുതല്‍
Saturday, April 11, 2015 6:56 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ ബഹറിന്‍ റൈഞ്ചിലെ ഒമ്പത് മദ്രസകളുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസയുടെ 20-ാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു

ജൂണ്‍ അഞ്ചു മുതല്‍ ഓഗസ്റ് 29 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ കാമ്പയിനില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 7499-ാം അംഗീകാരം ലഭിച്ച മദ്രസ 1995 മുതലാണ് ഔദ്യോഗികമായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മനാമയുടെ ഹൃദയഭാഗത്ത് ഗോള്‍ഡ് സിറ്റിക്കു സമീപം വിശാലമായ സൌകര്യത്തോടെ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി 300 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു. കൂടാതെ പത്ത് അധ്യാപകരും എം.സി. മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ സേവനം ചെയ്യുന്നു. മദ്രസയോടനൂബന്ധിച്ചു പ്രഗല്ഭനായ ഹാഫിളിന്റെ നേതൃത്വത്തില്‍ ഹിഫ്ള്‍ കോഴ്സും നടന്നു വരുന്നു.

വിവരങ്ങള്‍ക്ക്: മുസ്തഫ കളത്തില്‍ 39828718.