നവയുഗം അല്‍ഹസ മസ്രോയിയ യൂണിറ്റ് കംപ്യൂട്ടര്‍ വിതരണം
Friday, April 10, 2015 7:39 AM IST
അല്‍ഹസ: നവയുഗം സാംസ്കാരിക വേദി അല്‍ഹസ മേഖലയ്ക്കു കീഴില്‍ മസ്രോയിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സാധാരണ പ്രവാസികള്‍ക്കും കംപ്യൂട്ടര്‍ പഠനം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൌജന്യ കംപ്യൂട്ടര്‍ പഠനക്ളാസിലെ അംഗങ്ങള്‍ക്കു ഘട്ടംഘട്ടമായി കംപ്യൂട്ടര്‍ വിതരണം നടത്തുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട കംപ്യൂട്ടര്‍ വിതരണോദ്ഘാടനം നവയുഗം അല്‍ഹസ മേഖലാ രക്ഷാധികാരി ഹുസൈന്‍ കുന്നികോട് ആദ്യ ലാപ്ടോപ് സജുദ്ദിനു നല്‍കി നിര്‍വഹിച്ചു.

ഇ.എസ്. റഹീം തെളിക്കോട് അധ്യക്ഷത വഹിച്ചു. സുല്‍ഫി വെഞ്ഞാറമൂട് സ്വാഗതവും ബാബു കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. രാജീവ് ചവറ, ബാബു ചോറന്‍, അബ്ദുള്‍ ലത്തിഫ് മൈനാഗപ്പള്ളി, എം.ടി. മുഹമ്മദ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം