ഇന്ത്യന്‍ ഗവേഷക ലാവണ്യയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
Friday, April 10, 2015 7:26 AM IST
വാഷിംഗ്ടണ്‍: ആന്ധ്രയില്‍നിന്നുളള ഗവേഷണ വിദ്യാര്‍ഥിനി ലാവണ്യ ആംബൂരി (27) യുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു.

അലബാമ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി കാമ്പസില്‍ ഏപ്രില്‍ ഒന്നിനായിരുന്നു ലാവണ്യയെ മരിച്ച നിലയില്‍ കണ്െടത്തിയത്.

വെസ്റ് വെര്‍ജീനിയായില്‍നിന്നു ബിരുദാനന്തര ബിരുദം നേടിയ ലാവണ്യ വാട്ടര്‍മെലോണിനെക്കുറിച്ചു ഗവേഷണം നടത്തുന്നതിനാണ് ആലബാമ യൂണിവേഴ്സിറ്റിയില്‍ എത്തിയത്. പിഎച്ച്ഡി മൂന്നാം സെമസ്റര്‍ വിദ്യാര്‍ഥിയായിരുന്നു.

യൂണിവേഴ്സിറ്റി അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഫെസിലിറ്റിക്കു സമീപമുളള കുളത്തില്‍ മൃതദേഹം കണ്െടത്തിയതായും സംശയകരമായ ഒന്നും കണ്െടത്താനായില്ലെന്നും മാഡിസന്‍ കൌണ്ടി ഷെറീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ലാവണ്യ മരിച്ചു കിടന്നിരുന്നതിനു സമീപം വെളിച്ചമോ, കാമറയോ ഇല്ലായിരുന്നു. ശരീരത്തില്‍ കൈയിലും കഴുത്തിലും ചില പാടുകള്‍ കണ്െടത്തിയതായി അമ്പൂരിയുടെ സഹോദരി പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂ എന്നാണു പോലീസ് പറയുന്നത്. മരിച്ചുകിടന്നിരുന്ന കുളത്തിനരികിലേക്കു പോകേണ്ട യാതൊരു ആവശ്യവും ലാവണ്യക്ക് ഇല്ലായെന്നും അവിടെ എങ്ങനെയെത്തി എന്നതു അത്ഭുതമാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഒരു മാസം മുമ്പാണു സാന്‍ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഡെന്റല്‍ സ്കൂള്‍ വിദ്യാര്‍ഥിനി രണ്‍ദീര്‍ കൌര്‍ (37) ആല്‍ബനിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്. ഉന്നത വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനികളുടെ മരണ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍