ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാ മേള 2015: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, April 10, 2015 5:19 AM IST
ഷിക്കാഗോ: മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം ആയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാ മേള 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏപ്രില്‍ പതിനൊന്നിനു രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ, ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നൂറുകണക്കിനു കലാകാരന്മാര്‍ തങ്ങളുടെ കഴിവ് തെളിയിക്കും. മാസങ്ങളായി നടന്നു കൊണ്ടിരുന്ന പരിശീലനങ്ങള്‍, ഫലം തരുന്നത് കാണുവാനായി കലാകാരന്മാരും അവരെ പ്രോത്സാഹിപ്പിക്കുവാനായി അവരുടെ മാതാപിതാക്കളും സുഹൃത്തുക്കളും എത്തിച്ചേരുന്നതോടെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഈ വേദി കലാ മാമാങ്കം ആയി മാറും.

വളരെ ചിട്ടയോടും അച്ചടക്കത്തോടുംകൂടി നടത്തി വരുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള എല്ലാ വര്‍ഷവും മലയാളികള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

വിവിധ കലാ പരിപാടികള്‍ സൌജന്യമായി കാണുവാന്‍ കിട്ടുന്ന ഈ സുവര്‍ണ അവസരം പരമാവധി ഉപയോഗിക്കുവാനും നമ്മുടെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാനും ഷിക്കാഗോ മലയാളി സമൂഹത്തെ ഒന്നടങ്കം ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രലിലേക്കു സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം