ജനനി മാസിക ഹൈക്കു മത്സരം സംഘടിപ്പിക്കുന്നു
Friday, April 10, 2015 5:18 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ സാംസ്കാരികമാസികയായ ജനനി, ഹൈക്കുകവിതകളുടെ മത്സരം നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്റെ നേതൃത്വത്തിലാണു മത്സരം സംഘടിപ്പിക്കുന്നത്. ജാപ്പനീസ് കവിതാശാഖയായ ഹൈക്കു ഇന്നു മലയാളിസാഹിത്യകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും സുപരിചിതമാണ്. ജനനിമാസികയില്‍ ഹൈക്കുവിനുവേണ്ടി ഒരു പേജ് എല്ലാമാസവും ഉള്‍പ്പെടുത്താറുണ്ട്.

മലയാളത്തിലുള്ള ഹൈക്കുകവിതകള്‍ മാത്രമേ മത്സരത്തിനു സ്വീകരിക്കുകയുള്ളൂ. ഒരാള്‍ക്ക് മൂന്ന് ഹൈക്കു വരെ മത്സരത്തിന് അയയ്ക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ രവലൃശ്യമിസൌസേമറ@മീഹ.രീാ എന്ന അഡ്രസില്‍ ുറള ളീൃാമ ആയി ഇമെയില്‍ ചെയ്യുക.

കവിതയോടൊപ്പം മത്സരാര്‍ഥികളുടെ പേരും ചെറിയ ബയോഡേറ്റായും ഫോട്ടോയും ഉള്‍പ്പെടുത്തേണ്ടതാണ്.
അയയ്ക്കേണ്ട അവസാനതീയതി 2015 ജൂലൈ 31. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ്: 914 693 6337 സണ്ണി പൌലോസ്: 845 598 5094, സാറാ ഈശോ: 845304 4606; ഷമിമ്യിാമഴമ്വശില@ഴാമശഹ.രീാ, ചെറിയാന്‍ കെ. ചെറിയാന്‍: രവലൃശ്യമിസൌസേമറ@മീഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം