ഡാറ്റാ സെന്റര്‍ തീപിടുത്തം; എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു
Wednesday, April 8, 2015 5:22 AM IST
കുവൈറ്റ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ദാജീജിലുള്ള സിസ്റം സെന്ററില്‍ ഇന്നലെ ഉണ്ടായ തീപിടുത്തം പാസ് പോര്‍ട്ട്, വീസ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു.

മുന്‍കരുതല്‍ എന്ന നിലയില്‍ ചില പ്രധാന സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി മന്ത്രാലയം അറിയിച്ചു. കുവൈറ്റിലുള്ള മുഴുവന്‍ ആളുകളെ സംബന്ധിച്ചും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിവയ്ക്കുന്ന സംവിധാനം ഉള്‍ക്കൊള്ളുന്ന ഓഫിസിലാണ് അഗ്നിബാധയുണ്ടായത്. ഈ ഓഫിസ് കംപ്യൂട്ടര്‍ വിമാനത്താവളത്തിലെയും മറ്റ് അതിര്‍ത്തികളിലെയും കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധപ്പെടുത്തിയുള്ളതുമാണ്. പ്രധാന ഡാറ്റാബെയ്സിനു തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാസസ്ഥാനം പുതുക്കല്‍, തദ്ദേശീയ സ്ഥലം മാറ്റല്‍, സ്ഥലം മാറ്റല്‍ വിവരങ്ങള്‍, താത്കാലിക വാസസ്ഥാനം, വാസസ്ഥാനം റദ്ദു ചെയ്യുക, വാണിജ്യസംബന്ധമായ സന്ദര്‍ശന വീസ, എന്‍ഒസി, എംഒഐ (വൈബ്സൈറ്റ് വഴി ഗതാഗതനിയമ ലംഘനത്തിനുള്ള പിഴ അടയ്ക്കുക) തുടങ്ങിയ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍