ശക്തി തിയറ്റേഴ്സ് അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ ഒമ്പതിന്
Wednesday, April 8, 2015 4:17 AM IST
അബുദാബി: അബുദാബിയിലെ മലയാളികളുടെ സംഘടനയായ ശക്തി തിയറ്റേഴ്സ് അബുദാബിയുടെ 2015-16 പ്രവര്‍ത്തനവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ ഒമ്പതിന് (വ്യാഴം) രാത്രി 8.30നു വിവിധ പരിപാടികളോടെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

ജനാതിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.എന്‍. സീമ എംപി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടികളോടനുബഡിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും.

ഏപ്രില്‍ 17 ന് (വെള്ളി) രാത്രി എട്ടിന് ശക്തി തിയറ്റേഴ്സ് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.

ഏവരേയും കേരള സോഷ്യല്‍ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള