സാഹിത്യവേദി ഏപ്രില്‍ 10-ന്
Wednesday, April 8, 2015 2:04 AM IST
ന്യൂയോര്‍ക്ക്: 2015 ഏപ്രില്‍മാസ സാഹിത്യവേദി പത്തിനു വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങ. ജൃീുലര) കൂടുന്നതാണ്. മലയാള നോവല്‍ സാഹിത്യത്തിന് പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിച്ച ബെന്യാമിന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്റെ 'ആടുജീവിതം' എന്ന സുപ്രസിദ്ധ നോവലിനെ ആസ്പദമാക്കി, മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അധ്യാപകന്‍ ലിന്‍സ് ജോസഫ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

2008-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇതിനോടകം 100 പതിപ്പുകളായി മലയാള വായനക്കാരുടെ വായനാലോകം വികസ്വരമാക്കിയിട്ടുണ്ട്. പ്രവാസജീവിതത്തിന്റെ ദുരന്തമുഖങ്ങളിലൂടെ യാത്ര ചെയ്യേണ്ടിവന്ന നജീബ് എന്ന കഥാപാത്രമാണ് ഈ നോവലിന്റെ ജീവാത്മാവും പരമാത്മാവും. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്.

185-മത് സാഹിത്യവേദി മാര്‍ച്ച് ആറിനു രവി രാജായുടെ അധ്യക്ഷതയില്‍ കൂടി. വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങള്‍ എന്ന പ്രബന്ധം അനിലാല്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍, വയലാര്‍ കവിതാ ഗാനങ്ങളുടെ ഒരു സായംസന്ധ്യായി മാറി ഈ സാഹിത്യവേദി. അതിനുശേഷം 'മോഹമുള്ള്' എന്ന കവിത ഷാജന്‍ ആനിത്തോട്ടം എഴുതി അവതരിപ്പിച്ചു.

186-മത് സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്ന 'ആടുജീവിതം' എന്ന നോവലിന്റെ ആസ്വാദനത്തിന് ആഗ്രഹിക്കുന്ന സാഹിത്യസ്നേഹികളെ സാഹിത്യവേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിന്‍സ് ജോസഫ് (630 540 6758), അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം