ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം: പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 10 ന്
Tuesday, April 7, 2015 8:16 AM IST
കുവൈറ്റ് സിറ്റി: സര്‍ഗശക്തി സമൂഹനന്മക്ക് എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ഷിഫ അല്‍ജസീറ അല്‍നാഹില്‍ പ്രവാസി കലോത്സവം 2015 ന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 10 ന് (വെള്ളി) അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

പുരുഷന്മാരുടെ കവിതാരചന, കഥാരചന, മലയാള പ്രബന്ധം എന്നീ രചനാ മത്സരങ്ങളും പുരുഷന്മാരുടെ കവിതാലാപനം, ലളിതഗാനം, മാപ്പിളഗാനം എന്നീ ഇനങ്ങളുടെ പ്രാഥമിക റൌണ്ട് മത്സരങ്ങളാണ് വെള്ളിഴായ്ച്ച രാവിലെ ഒമ്പതു മുതല്‍ നടക്കുക.

കവിതാരചന (9 അങ – 9.45 അങ), കഥാരചന (9.45 അങ – 10.30 അങ), മലയാള പ്രബന്ധം (10.30 അങ – 11.15 അങ), കവിതാലാപനം (2 ജങ – 3.30 ജങ), ലളിതഗാനം (4 ജങ – 5 ജങ), മാപ്പിളഗാനം (5 ജങ – 7.30 ജങ) എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മത്സരാര്‍ഥികള്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 17 ന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് കലോത്സവം. പ്രവാസി മലയാളികളായ ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലൂടെ പേരു രജിസ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമഹീഹമ്െമാ@്യീൌവേശിറശമസൌംമശ.രീാ എന്ന ഇമെയിലിലോ, 97891779 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍