കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഉയിര്‍പ്പുപെരുന്നാള്‍ കൊണ്ടാടി
Tuesday, April 7, 2015 6:10 AM IST
കുവൈറ്റ്: മാനവരാശിയുടെ വീണ്െടടുപ്പിനായി സ്വയം യാഗമായിത്തീര്‍ന്ന ദൈവപുത്രന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ കൊണ്ടാടുന്ന ഉയിര്‍പ്പു പെരുന്നാള്‍ ശുശ്രൂഷയില്‍ ആയിരങ്ങള്‍ ഭക്തിപുരസരം പങ്കെടുത്തു.

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ അബാസിയ മെറിനാഹാളില്‍ നടന്ന ശുശ്രൂഷകള്‍ക്കു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍