ഡാളസില്‍ വാര്‍ഷിക മാത്ത് മത്സരങ്ങള്‍ മേയ് രണ്ടിന്
Tuesday, April 7, 2015 6:08 AM IST
ഡാളസ്: ഡാളസ് - ഫോര്‍ട്ട്വര്‍ത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന മാത്ത് കോംപറ്റീഷന്‍ മേയ് രണ്ടിനു നടക്കുമെന്നു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ബീനാ ലിയൊ അറിയിച്ചു. ഗ്രേഡ് മൂന്നു മുതല്‍ 12 വരെയുളള കുട്ടികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം.

ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഗാര്‍ലന്‍ഡിലുളള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10നാണു മത്സരങ്ങള്‍. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയ് കൊടുവത്ത് 972 569 7165, ബീനാ ലിയെ 972 824 9578.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍