സെന്റ് മേരീസില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പുതിരുനാള്‍ ആഘോഷം
Tuesday, April 7, 2015 6:06 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഉയിര്‍പ്പുതിരുനാള്‍ ഏപ്രില്‍ നാലിനു(ശനി) വൈകുന്നേരം ഏഴിന് ആചരിച്ചു.

മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍നിന്നും മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണകളുയര്‍ത്തിയ ഉയിര്‍പ്പുതിരുനാള്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൌഡഗംഭീരവുമായി നടന്നു. ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത തിരുക്കര്‍മങ്ങളില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം നല്‍കി. വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. തിരുനാളിനോടനുബന്ധിച്ച് ഈസ്റര്‍ എഗ് മത്സരങ്ങളും സമ്മാനങ്ങളും നല്‍കി.

ടിറ്റോ കണ്ടാരപ്പള്ളി, മനോജ് വഞ്ചിയില്‍, സ്റീഫന്‍ ചൊള്ളംബേല്‍, ബിനോയി പൂത്തുറ, ജോയിസ് മറ്റത്തിക്കുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, മത്തച്ചന്‍ ചെമ്മാച്ചേല്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായക സംഘം, സിസ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്