ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫിക്സ്ചര്‍ പ്രകാശനം ചെയ്തു
Tuesday, April 7, 2015 6:04 AM IST
റിയാദ്: റോയല്‍ ട്രാവല്‍സ് കപ്പിനുവേണ്ടി റിയാദ് ഒഐസിസി സംഘടിപ്പിക്കുന്ന രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്സചര്‍ പ്രകാശനം അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്രയ്ക്കു നല്‍കി നിര്‍വഹിച്ചു.

റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള 20 ടീമുകളുടെ പ്രതിനിധികളും ഒഐസിസി ഫുട്ബോള്‍ സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.

ഈ വര്‍ഷം നടന്ന റിഫ ഫുട്ബോള്‍ ലീഗില്‍ വിജയികളായ ലാന്റേണ്‍ എഫ്സി, യൂത്ത് ഇന്ത്യ ഇലവന്‍, അസീസിയ സോക്കര്‍, റെയിന്‍ബോ ക്ളബ്ബ്, റോയല്‍ റിയാദ് സോക്കര്‍, യുണൈറ്റഡ് എഫ്സി, റിയല്‍ കേരള, ഒബയാര്‍ എന്നീ എട്ടു ടീമുകളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാഡമി ഗ്രൌണ്ടില്‍ ഏപ്രില്‍ 10 നാണു ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം.

ഹാരിസ് കാവുങ്ങല്‍, ഹംസ കൊമ്പന്‍, അബ്ദുള്ള വല്ലാഞ്ചിറ, ഷൌക്കത്ത് പന്നിക്കോട്, പ്രമോദ് പൂപ്പാല, രഘുനാഥ് പറശിനിക്കടവ്, ശംനാദ് കരുനാഗപ്പള്ളി, ഷാജി പാനൂര്‍, അമീര്‍ പട്ടണത്ത്, മാള മൊഹിയുദ്ദീന്‍, ഷാഫി കൊടിഞ്ഞി, വാഹിദ് വാഴക്കാട്, ഷാജി ചുങ്കത്തറ, അന്‍വര്‍ ചെമ്പറക്കി, സത്താര്‍ കായംകുളം, നവാസ് ഖാന്‍, നാസര്‍ മാവൂര്‍, മുജീബ് ഉപ്പട തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍