അറ്റ്ലാന്റയില്‍ ഈസ്റര്‍ ആഘോഷിച്ചു
Tuesday, April 7, 2015 5:13 AM IST
അറ്റ്ലാന്റാ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ ഈവര്‍ഷത്തെ ഈസ്റര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നാലാം തീയതി വൈകുന്നേരം 7 മണിക്ക് ആരംഭിച്ചു. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകളും ദിവ്യബലിയും ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി.

നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണവും നടത്തി. അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടവകയുമായി സഹകരിച്ച് സിബി മുളയാനിക്കുന്നേല്‍ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന “ചലം മിറ ഢശലം’ എന്ന മാഗസിന്റെ പ്രകാശനകര്‍മം ഇടവക വികാരി നിര്‍വഹിക്കുകയുണ്ടായി.

കൈക്കാരന്മാരായ തമ്പു പുളിമൂട്ടില്‍, ബേബി ഇല്ലിക്കാട്ടില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റര്‍ സ്നേഹവിരുന്നോടെ പരിപാടികള്‍ക്കു സമാപനമായി. ഫാബിന്‍ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം