എംഎസ്എം കോളജ് കായംകുളം അലൂമ്നി അസോസിയേഷന്‍ രൂപവത്കരിച്ചു
Monday, April 6, 2015 7:55 AM IST
കുവൈറ്റ്: എംഎസ്എം കോളജ് കായംകുളം അലുമ്നി അസോസിയേഷന്‍ രൂപവത്കരിച്ചു. ബിഎസ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.ഡി. ബിനു സ്വാഗതം ആശംസിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജയന്തകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി എസ്.എസ്. സുനില്‍ (പ്രസിഡന്റ്), നിഷ രവി (സെക്രട്ടറി), ശക്തി (ട്രഷറര്‍), കണ്ണന്‍ നായര്‍ (വൈസ് പ്രസിഡന്റ്), നിസാര്‍ (ജോ. സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ്.ഡി. ബിനു, ബി.എസ്. പിള്ള, ആര്യാ വിജയ്, മഞ്ചു, രഞ്ജിത്ത്, രജീഷ് കുറുപ്പ്, ജിജു, ഗോപാലകൃഷ്ണന്‍, ശ്രീകുമാര്‍, സന്ധ്യ, മധു, ഹരി, വിശ്വനാഥ്, അജീഷ് നൈനാന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍