ഫ്രട്ടേണിറ്റി ഫോറം പഠന ക്ളാസ് സംഘടിപ്പിച്ചു
Monday, April 6, 2015 7:49 AM IST
ദമാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 91 യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതപഠന ക്ളാസ് സംഘടിപ്പിച്ചു.

പരസ്പരസ്നേഹം എന്ന വിഷയത്തില്‍ സുല്‍ത്താന്‍ അന്‍വരി കൊല്ലം ക്ളാസെടുത്തു. മനുഷ്യന്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് അധഃപതിക്കുകയാണ്. താത്കാലിക നേട്ടത്തിനായി രക്തബന്ധത്തിനുപോലും വില കല്‍പ്പിക്കാതെ സ്വാര്‍ഥനാകാന്‍ മാത്രം മനുഷ്യന്‍ തരംതാണിരിക്കുന്നു. പ്രക്ഷുബ്ധ കാലഘട്ടത്തില്‍ പോലും സ്നേഹത്തിന്റെ തെളിനീര് കണക്കില്ലാതെ നല്‍കിയിരുന്ന പ്രവാചകനെ പിന്‍പറ്റാന്‍ നാം തയാറാവാത്ത കാലത്തോളം സ്നേഹം എന്ന വാക്ക് നമ്മെ നോക്കി കളിയാക്കി ചിരിക്കുമെന്ന് അന്‍വരി സദസിനെ ഓര്‍മിപ്പിച്ചു. നൂറുദ്ദീന്‍ ചങ്ങരംകുളം സ്വാഗതവും ഫോറം ടൊയോട്ട ഏരിയ സെക്രട്ടറി യൂനുസ് എടപ്പാള്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. മുഹമ്മദ് ഷാന്‍ നന്ദി പറഞ്ഞു. ഷാനവാസ്, ഗഫൂര്‍ മലപ്പുറം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം