റിയാദ് കെഎംസിസി സൈബര്‍ ക്യാമ്പ്
Monday, April 6, 2015 7:49 AM IST
റിയാദ്: നവമാധ്യമ ലോകത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നപ്പോള്‍ റിയാദ് കെഎംസിസി സൈബര്‍ ക്യാമ്പ് വേറിട്ട അനുഭവമായി.

കെഎംസിസി സൈബര്‍ വിംഗ് ഉപദേശകനും നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായ റഫീക്ക് പാറക്കല്‍ പതാക ഉയര്‍ത്തിയതോടെയാണു സൈബര്‍ മീറ്റിനു തുടക്കം കുറിച്ചു.

സോഷ്യല്‍മീഡിയയില്‍ സജീവമായ മുസ്ലിംലീഗിന്റെ നൂറോളം പ്രവര്‍ത്തകരുടെ സാന്നിധ്യംകൊണ്ടും ധൈഷണിക ചര്‍ച്ചകള്‍ കൊണ്ടും സംഗമം ശ്രദ്ധേയമായി. മുസ്ലിം ലീഗ് ചരിത്രവും ദൌത്യവും എന്ന വിഷയത്തില്‍ യുവ പ്രഭാഷകന്‍ അസ്കര്‍ ഫറൂക്കും സോഷ്യല്‍മീഡിയയും മുസ്ലിംലീഗ് പ്രവര്‍ത്തകരും എന്ന വിഷയത്തില്‍ ഷെരീഫ് സാഗറും സംസാരിച്ചു.

ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ നടന്ന പരിചയപ്പെടല്‍ സെഷനും തുടര്‍ന്നു നടന്ന ക്വിസ് പ്രോഗ്രാമും വിവിധ കലാ പരിപാടികളും പരിപാടിക്കു കൊഴുപ്പേകി.

വോട്ടേഴ്സ് ലിസ്റില്‍ പേരു ചേര്‍ക്കല്‍, പൊളിറ്റിക്കല്‍ സ്കൂള്‍, അബ്ഷിര്‍ വെബ് സൈറ്റില്‍ പ്രവാസികളെ രജിസ്റര്‍ ചെയ്യിക്കല്‍, ജോബ് സെല്‍ തുടങ്ങിയ ഭാവി പ്രവര്‍ത്തന പദ്ധതികളുടെ രൂപ രേഖ വിംഗ് പ്രസിഡന്റ് സഫീര്‍ മുഹമ്മദ് അവതരിപ്പിച്ചു. റഫീക്ക് പാറക്കല്‍, മൊയ്തീന്‍ കോയ, അന്‍വര്‍ അബ്ദു അല്‍ശഹരി, ഷാഹുല്‍ ചെറൂപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍