സോമര്‍സെറ്റ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു
Monday, April 6, 2015 4:39 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു. ഏപ്രില്‍ മൂന്നിനു വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. കുരിശിന്റെ വഴിയിലൂടെ മുതിര്‍ന്നവരും പ്രത്യേകിച്ച് സിസിഡി കുട്ടികളും നല്‍കിയ ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി. ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിച്ച തത്സമയ ദൃശ്യാവിഷ്കാരത്തോടെയുള്ള കുരിശിന്റെ വഴി ഏറെ ഹൃദയസ്പര്‍ശിയായി മാറി.

അതിനു ശേഷം ഫാ. അലക്സ് വാചാപറമ്പില്‍, വികാരി തോമസ് കടുകപ്പിള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന , വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്നീര്‍ കുടിക്കല്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. പ്രമുഖ വചന പ്രഘോഷകനും കപ്പൂചിന്‍ സഭാംഗവുമായ ഫാ. അലക്സ് വാചാപ്പറമ്പില്‍ പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച് നടത്തിയ വചനശുശ്രൂഷ ദുഃഖവെള്ളിയാഴ്ചയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ ഹൃദയസ്പര്‍ശവുമായിരുന്നു.

ട്രസ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി തോമസ് കടുകപ്പിള്ളി നന്ദി അറിയിച്ചു. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം