ഡിട്രോയ്റ്റിനെ മാസ്മര സംഗീതത്തില്‍ ആറാടിക്കുവാന്‍ സ്റീഫന്‍ ദേവസിയും റിമി ടോമിയും
Saturday, April 4, 2015 8:40 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാളികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫണ്ട് റേയ്സിംഗ് ഷോ ആയ സോളിഡ് ഫ്യൂഷന്‍ ടെംറ്റേഷന്‍ 2015ല്‍, സംഗീതത്തിന്റെ ആ സ്വര്‍ഗീയ അനുഭൂതിയിലേക്ക് ഡിട്രോയ്റ്റിലെ മലയാളി സമൂഹത്തെ കൂട്ടികൊണ്ട് പോകുകയാണ് സംഗീത ലോകത്തെ യുവ താരങ്ങളായ സ്റീഫന്‍ ദേവസിയും റിമി ടോമിയും.

പാലക്കാട്ടെ ഒറ്റപ്പാലത്ത് ജനിച്ചു വളര്‍ന്നു, പിന്നീടു ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്നും ഉയര്‍ന്ന സ്കോറില്‍ പാസ് ആയി, ലോക പ്രശസ്ത സംഗീതജ്ഞരായ എ.ആര്‍. റഹ്മാന്‍, ശങ്കര്‍ എഹ്ശാന്‍ലോയി, അനു മാലിക് തുടങ്ങിയ അന്‍പതോളം സംഗീത സംവിധായകരുമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി എന്നീ ഭാഷകളിലായി ഏകദേശം രണ്ടായിരത്തില്‍ പരം ഗാനങ്ങളുടെ പണിപുരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രീ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഗാന ശ്രേഷ്ഠന്‍ ഹരിഹരനോടൊപ്പം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്.

സ്റീഫന്‍ ദേവസിയോടൊപ്പം പാലാക്കാരി റിമി ടോമിയും എത്തുന്നുണ്ട്. ഒട്ടേറെ സിനിമകളിലും ആല്‍ബങ്ങളിലും ഗാനങ്ങളാലപിക്കുകയും ചാനലുകളില്‍ അവതാരികയുമായ റിമി സദസ്യരെ പോയ കാലത്തിലേയും ന്യൂ ജനറേഷന്‍ ഗാനങ്ങളിലൂടെയും ആ മാസ്മര ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകും.

സംഗീത ലോകത്തില്‍ ഇത്രയും അനുഭവ ജ്ഞാനമുള്ള സ്റീഫന്‍ ദേവസിയും റിമി ടോമിയും ഡിട്രോയ്റ്റിലെ ജനങ്ങളെ ആനന്ദ നൃത്തമാടിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നു ഡിഎംഎ പ്രസിഡന്റ് റോജന്‍ തോമസും സെക്രട്ടറി ആകാശ് ഏബ്രഹാമും പറഞ്ഞു.

ടിക്കറ്റു ലഭിക്കാത്തവര്‍ എത്രയും വേഗം കൂടുതല്‍ വിവരങ്ങള്‍ക്ക്: റോജന്‍ തോമസ് 248 219 1352, ആകാശ് ഏബ്രഹാം 248 470 9332, ഷാജി തോമസ് 248 229 7746, സൈജാന്‍ ജോസഫ് 248 925 7769.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്