മലയാളത്തിന്റെ മധുര സ്മരണയുമായി 'ഓം' കാനഡയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 11 ന്
Saturday, April 4, 2015 8:38 AM IST
ടൊറന്റോ: ഓം കള്‍ച്ചറല്‍ അസോസിയേഷന്‍ ടൊറന്റോ ഈ വര്‍ഷത്തെ വിഷു ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചു.

വിപുലമായ രീതിയിലുള്ള ആഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അസോസിയേഷന്‍ ഭാരവാഹികള്‍ ടൊറന്റോയില്‍ അറിയിച്ചു.

ഏപ്രില്‍ 11 ന് (ശനി) ബ്രാംന്റണ്‍ ചിന്‍ഗൂസി സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30 നു ആഘോഷപരിപാടികള്‍ക്ക് തിരി തെളിയും. വിഷുക്കണി, കുട്ടികള്‍ക്കുള്ള വിഷു കൈനീട്ടം, വിഭവ സമൃദ്ധമായ വിഷു സദ്യ എന്നിവ പരിപാടിയുടെ മുഖ്യഇനങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വിഷു ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടും.

കലാപരിപാടികളുടെ പരിശീലനം ഒന്റാരിയോവിലെ വിവിധ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു നടന്നു വരുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഗേറ്റ് പാസുകള്‍ വാങ്ങുന്നതിനുള്ള സൌകര്യങ്ങള്‍ ഓണ്‍ലൈന്‍ വഴി എര്‍പ്പടുതിയിട്ടുണ്ട്. 'ഓം' ഔദ്യാഗിക വെബ്സൈറ്റ് ആയ ംംം.ീവാരമ.രമ വഴിയോ ംംം.ൌഹലസവമ.രീാ വഴിയോ പാസുകള്‍ വാങ്ങാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള