യാത്രയയപ്പു നല്‍കി
Saturday, April 4, 2015 8:36 AM IST
കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ അബാസിയ ഏരിയ സജീവാംഗവും മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ ബിജു തരിയന്‍ വാളൂക്കാരന് അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

അബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന ബിജു തരിയന് സംഘടനയുടെ മൊമെന്റോ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഡെയ്സന്‍ പൈനാടത്ത് സ്വാഗതവും ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയര്‍മാന്‍ നിജി പൈലി, ഉപദേശക സമിതി അംഗം ബേക്കന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍