നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം വര്‍ണാഭമായി
Saturday, April 4, 2015 8:34 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ വാര്‍ഷിക സംഗമം മാര്‍ച്ച് 21ന് ഹിക്സ്വില്ലിലുള്ള ആന്റണ്‍സ് റസ്ററന്റില്‍ (അിൌി’ യ്യ ങശിമൃ) വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.

വൈകുന്നേരം ആറിനു നടന്ന പരിപാടിയില്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശോഭാ കറുവക്കാട്ട് ഭാവി പരിപാടികളെക്കുറിച്ചു വിശദീകരിക്കുകയും എംസിമാരായ ഹരിലാല്‍ നായരെയും കലാ സതീഷിനെയും സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.

കുട്ടികളുടെ നൃത്ത നൃത്യങ്ങളെ കൂടാതെ ശബരിനാഥ് നായര്‍, രവി നായര്‍, രാജീവ് മേനോന്‍, അപ്പന്‍ മേനോന്‍, പ്രഭാകരന്‍ നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രസിദ്ധ മിമിക്രി കലാകാരനായ കലാഭവന്‍ ലാലിന്റെ പ്രകടനം പരിപാടികള്‍ക്കു മിഴിവേകി.

വിഭവ സമൃദ്ധമായ ഡിന്നറിനു ശേഷം വൈസ് പ്രസിഡന്റ് കലാ സതീഷ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് തിരശീല വീണു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ