'പതിനാലാം രാവ് 2015' സ്വാഗത സംഘം രൂപീകരിച്ചു
Saturday, April 4, 2015 8:30 AM IST
കുവൈറ്റ് : മാപ്പിള കലാവേദിയുടെ നേതൃത്വത്തില്‍ മേയ് ഒന്നിന് (വെള്ളി) വൈകുന്നേരം ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈത്താനില്‍ നടത്തുന്ന 'പതിനാലാം രാവ് 2015' ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കുവൈറ്റില്‍ നടത്തിയ വാട്സ് ആപ്പ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയും രണ്ടാം വാര്‍ഷിക ആഘോഷവുമാണ് പതിനാലാം രാവെന്ന പേരില്‍ മാപ്പിള കലാവേദി സംഘടിപ്പിക്കുന്നതന്ന് ഭാരവാഹികള്‍ അറിയിച്ചു. അശരണരും കഷ്ടതയനുഭവിക്കുന്ന അവശ മാപ്പിള കലാകാരന്മാര്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ നടക്കും. മാപ്പിള കലകളുടെ പരിപോഷണത്തിനപ്പുറം കലകളില്‍ ധാര്‍മികമാനം കണ്െടത്തി ഉദാത്തമായ സാംസ്കാരിക പൈതൃകത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപെടലുകളിലൂടെ മാപ്പിള കലാവേദിക്ക് സാധിച്ചിട്ടുണ്ട്. മീഡിയവന്‍ ഫ്രെയിം ആദില്‍ റഹ്മാനും കുവൈറ്റിലെ പ്രമുഖരായ ഗായകരും അണിനിരക്കുന്ന സംഗീത വിരുന്നും പതിനാലാം രാവിന്റെ ഭാഗമായി അവതരിപ്പിക്കും

സ്വാഗത സംഘം ഭാരവാഹികളായി സിദ്ധിക്ക് വലിയകത്ത്, അബ്ദുള്‍ ഫതാഹ് തൈയില്‍, എന്‍ജിനിയര്‍ റഹീം, ഹംസ പയ്യന്നൂര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ഇക്ബാല്‍ കുട്ടമംഗലം (രക്ഷാധികാരികള്‍), ഷബീര്‍ മണ്േടാളി (ചെയര്‍മാന്‍), ഹമീദ് മാഥൂര്‍ (ജനറല്‍ കണ്‍വീനര്‍), മൊയ്തു മേമി, ഷംസീര്‍ നാസര്‍ (കണ്‍വീനര്‍), ഫൈസല്‍ വിന്നര്‍, അലി അക്ബര്‍, ഷരീഫ് താമരശേരി, ഹാരിസ് വള്ളിയോത്ത് (റിസപ്ഷന്‍) ഹബീബുള്ള മുറ്റിച്ചൂര്‍, റാഫി കല്ലായി, അന്‍വര്‍ സാദത്ത്, അബ്ദുള്‍ സലാം, റാഫി കാലിക്കട്ട് (പരസ്യം), സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍, അന്‍വര്‍ സാരംഗി, ഇസ്മില്‍ വള്ളിയോത്ത് (സുവനീര്‍ ആന്‍ഡ് മീഡിയ), വി.എസ്. നജീബ്, യാസിര്‍ കരിങ്കല്ലത്താണി, ഷൌക്കത്ത്, ഷാഫി ചാവക്കാട് (പ്രോഗ്രാം), കെ.വി നൌഫല്‍, നൌഫല്‍ വടകര (സാമ്പത്തികം), ഗഫൂര്‍ കൊയിലാണ്ടി, നിയാസ് മജീദ്, പി.എ ഷരീഫ് പി.എ (കൂപ്പണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍