ഡാളസ് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയം ശിലാസ്ഥാപനം ഏപ്രില്‍ അഞ്ചിന്
Thursday, April 2, 2015 4:49 AM IST
ഫാര്‍മേഴ്സ്ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് നാലര മില്യണ്‍ ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന ഓഡിറ്റോറിയ നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഏപ്രില്‍ അഞ്ചിനു(ഞായര്‍) നടക്കും.

ദേവാലയത്തില്‍ നടക്കുന്ന ഈസ്റര്‍ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന ചടങ്ങില്‍ ഡോ. ജസോഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത നിര്‍വഹിക്കും.

തോമസ് മാത്യു കണ്‍വീനറായും ജിജി ആന്‍ഡ്രൂസ് കണ്‍വീനറുമായുള്ള വിപുലമായ കമ്മിറ്റിയാണു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇടവക ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ പൂര്‍ത്തിയാക്കുവാനുദ്ദേശിക്കുന്ന രണ്ടാം ഘട്ട വികസനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു തോമസ് മാത്യു പറഞ്ഞു.

29000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഡിറ്റോറിയത്തില്‍ ഗ്രീന്‍ റൂം, സീനിയര്‍ സിറ്റിസണ്‍ റൂം, സണ്‍ഡേ സ്കൂള്‍ ക്ളാസുകള്‍ എന്നിവ ഉണ്ടായിരിക്കും.

ശിലാസ്ഥാപന കര്‍മത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍