പ്രവാസി വിദ്യാര്‍ഥിനികള്‍ക്കു ധര്‍മബോധം പകര്‍ന്നു ഇന്‍സ്പെയര്‍ ക്യാമ്പ്
Thursday, April 2, 2015 4:20 AM IST
വഫറ: കുവൈറ്റിലെ പ്രവാസി വിദ്യാര്‍ഥിനികള്‍ക്കുവേണ്ടി കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പും സെന്റര്‍ വനിതാ വിഭാഗമായ കിസ്വയും സംയുക്താഭിമുഖ്യത്തില്‍ ദ്വിദിന സഹവാസ ക്യാമ്പ് ഇന്‍സ്പെയര്‍ സംഘടിപ്പിച്ചു. വിശ്വാസ ധാര്‍മിക രംഗങ്ങളില്‍ അവബോധമുള്ളവരാക്കുക, കായികരംഗത്ത് വെളിച്ചം നല്‍കുക, പ്രശ്നകലുഷിത സാഹചര്യങ്ങള്‍ വര്‍ധിച്ചുവരുന്ന ആധുനിക കുടുംബ പശ്ചാത്തലങ്ങളില്‍ സ്ത്രീ വ്യക്തിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈറ്റിലെത്തിയ എംഎസ്എം വൈസ് പ്രസിഡന്റ് കെ.ടി. ശബീബ് സ്വലാഹി, എം.എസ്.എം. അറബിക് വിംഗ് കണ്‍വീനര്‍ കെ. നൂറുദ്ദീന്‍ സ്വലാഹി, ഇസ്ലാഹി സെന്റര്‍ ദാഇമാരായ സ്വലാഹുദ്ധീന്‍ സ്വലാഹി, അബ്ദുസലാം സ്വലാഹി, ഡോ. ഫര്‍സാന എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, സാജു നുസ്രി എന്നിവര്‍ പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കിസ്വ പ്രവര്‍ത്തകരായ സാബിറ, ലിഷ, റഹന, സഫിയ, ജെസീത, റുഖിയ, റഷീദ എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍