മാര്‍ തിയഡോഷ്യസിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍
Thursday, April 2, 2015 4:20 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ സന്ദര്‍ശിച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

ന്യൂജേഴ്സി സെന്റ് സ്റീഫന്‍സ് മാര്‍ത്തോമ പള്ളിയില്‍ സന്ധ്യാനമസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു ന്യൂയോര്‍ക്ക് എബനേസര്‍ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളിലെ സന്ധ്യനമസ്കാര ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേതൃത്വം നല്‍കും.

പെസഹ വ്യാഴാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍

ന്യൂയോര്‍ക്ക് ബഥനി മാര്‍ത്തോമ പള്ളിയില്‍ വൈകുന്നേരം സന്ധ്യനമസ്കാരം തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു മാര്‍ തിയഡോഷ്യസ് കാര്‍മികത്വം വഹിക്കും.

യേശുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും അനുഭവത്തോടു ഏകീകരിക്കുവാന്‍ ഈ ശുശ്രൂഷകള്‍കൊണ്ട് ഏവര്‍ക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല