ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണു പുതിയ സാരഥികള്‍
Thursday, April 2, 2015 3:49 AM IST
ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജിയന്റെ 201416 കാലഘട്ടത്തിലേക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു.മാര്‍ച്ച് 21 ശനിയാഴ്ച കേരള കിച്ചണില്‍വച്ചു നടത്തപ്പെട്ട യോഗത്തില്‍ ഫോമാ മെട്രോ റീജിയണ്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് (എം എസ് എന്‍ വൈ) ആയിരുന്നു അദ്യക്ഷന്‍. ഈശ്വരപ്രാര്‍ഥനയ്ക്കു ശേഷം മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, യൂസഫലി കേച്ചേരി, സിമി ജോസഫ്, എ.വി. ജോസഫ് എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തന്റെ സ്വാഗത പ്രസംഗത്തില്‍ ഡോ. ജേക്കബ്, ഫോമായുടെ ദേശീയ നേതാക്കളെ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതിനൊപ്പം അവരുടെ പ്രവര്‍ത്തനങ്ങളെയും, അംഗ സംഘടനകളെ ഒറ്റക്കെട്ടായി നയിക്കുന്നതിനെയും, ഫോമാ കേരള കണ്‍വെന്‍ഷനെക്കുറിച്ചും, ഫോമാകെ എജിഡബ്ള്യൂ ടാലന്റ് ടൈം എന്നിവയെക്കുറിച്ച് പ്രതിപാദിച്ചു. അതിനു ശേഷം ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് (കെ എസ് എസ് ഐ), ഫോമായുടെ പ്രവര്‍ത്തനങ്ങളെയും, ഫ്ളോറിഡയിലെ മയാമിയില്‍ വച്ച് നടത്താന്‍ പോകുന്ന ഫോമാ അന്തര്‍ദേശീയ കണ്‍വന്‍ഷനെക്കുറിച്ചു വിശദീകരിച്ചു. അതോടൊപ്പം ഫോമാകെ എ ജിഡബ്ള്യൂ ടാലന്റ് ടൈമിനു മെട്രോ റീജണിന്റെ പൂര്‍ണപിന്തുണ വേണമെന്നു അദ്ദേഹം അഭ്യര്‍ഥിച്ചു.

തുടര്‍ന്നു റീജണല്‍ സബ്കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറി ആയി സാബൂ ലൂക്കോസിനേയും (ലിമ), ട്രഷററായി ബിനോയ് തോമസിനെയും (കെഎസ്എസ്ഐ), റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍ പെഴ്സണായി ഫിലിപ്പ് മഠത്തിലിനെയും (കേരള സെന്റര്‍) കോചെയര്‍പേഴ്സണായി ബിനോയ് ചെറിയാനെയും, റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇഷ്യൂസായി ജോര്‍ജ് തോമസിനെയും (ലിമ), റീജണല്‍ പി ആര്‍ ഓ ആയി ജോസഫ് കളപ്പുരയ്ക്കല്‍(ലിംക) എന്നിവരെയും തിരഞ്ഞെടുത്തു.

റീജണിന്റെ ഭാവി പരിപാടികളില്‍ വിമന്‍സ് ഫോറവും റീജണല്‍ കണ്‍വന്‍ഷനും 2015 മാസത്തോടെ നടത്താനും തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ: ജേക്കബ് തോമസ് 718 406 2541.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്