വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ മൂന്നു പുതിയ പ്രോവിന്‍സുകള്‍ ഉദ്ഘാടനം ചെയ്തു
Thursday, April 2, 2015 3:49 AM IST
ന്യുജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്റെ ഭാഗമായി താമ്പ, സൌത്ത് ഫ്ളോറിഡ, അറ്റ്ലാന്റാ എന്നിവിടങ്ങളില്‍ മൂന്നു പുതിയ പ്രോവിന്‍സുകള്‍ മുന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡാന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. നാലു പ്രോവിന്‍സുകള്‍കൂടി മേയ്, ജൂണ്‍ മാസങ്ങളില്‍ ആരംഭിക്കും.

ഇരുപതു രാജ്യങ്ങളില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൌണ്‍സിലിന്റെ രണ്ടു ദശാബ്ദമായുള്ള പ്രവര്‍ത്തനങ്ങള്‍ ഡാന്‍ മോഹന്‍ സമ്മേളനങ്ങളില്‍ വിവരിച്ചു. പ്രഫഷണല്‍ രംഗത്തെ ഉയര്‍ച്ചയ്ക്കു സഹായമെത്തിക്കുക, ആഗോള തലത്തില്‍ നെറ്റ്വര്‍ക്കിംഗിനു സൌകര്യമൊരുക്കുക, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക, സാംസ്കാരിക ബന്ധങ്ങള്‍ക്കു വഴിയൊരുക്കുക തുടങ്ങിയവ കൌണ്‍സിലിനെ മറ്റു സംഘടനകളില്‍നിന്നു വ്യത്യസ്തമാക്കുന്നുവെന്നു മോഹന്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ പ്രവര്‍ത്തന രീതിയും വിവിധ തലങ്ങളിലെ സംഘടനാ നേതൃത്വവും നിയമാവലിയും അദ്ദേഹം പുതിയ അംഗങ്ങള്‍ക്കു പരിചയപ്പെടുത്തി.

സംഘടനയുടെ ഇരുപതാം വാര്‍ഷികം ആഗോളതലത്തില്‍ ദുബായിയില്‍ വച്ചും പ്രൊവിന്‍സ് തലത്തിലും ഈ വര്‍ഷം ആഘോഷിക്കുന്നു. ദുബായിയില്‍ ഏപ്രില്‍ 16, 17, 18 തീയതില്‍കളില്‍ അറ്റ്ലാന്റിസ് ഹോട്ടലിലാണു പ്രധാന ആഘോഷം. വിവിധ രാജ്യങ്ങളില്‍നിന്നായി 200ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും. അമേരിക്ക റീജണില്‍ ആഘോഷം വൈകാതെ പ്രഖ്യാപിക്കുമെന്നും മോഹന്‍ പറഞ്ഞു.

അമ്പത്തൊന്നംഗ ടാമ്പാ പ്രോവിന്‍സിന്റെ ചെയര്‍മാനായി തോമസ് വലിയവീടനെയും വൈസ് ചെയര്‍മാനായി സുരേഷ് നായരെയും തെരെഞ്ഞെടുത്തു. ജോസ്മോന്‍ തത്തംകുളം, പ്രസിഡന്റ്; ജോമോന്‍ തെക്കേത്തോട്ടില്‍, വൈസ് പ്രസിഡന്റ്; ജിനൊ വര്‍ഗീസ്, സെക്രട്ടറി; ജോണ്‍ കല്ലൊലിക്കല്‍, ജോ. സെക്രട്ടറി; ജെയ്മോന്‍ എബ്രഹാം, ട്രഷ്രര്‍; സൈമന്‍ തൊമ്മന്‍, ജോ. ട്രഷറര്‍; ബെറ്റ്സി മറ്റമന (വിമന്‍സ് ഫോറം); ഡോളി വേണാട് (യൂത്ത് ഫോറം), വര്‍ഗീസ് മാണി, ബാബു പോള്‍, ഉല്ലാസ് ഉലഹന്നാന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണു ഭാരവാഹികള്‍.

മയാമി കേന്ദ്രമായുള്ള സൌത്ത് ഫ്ളോറിഡ പ്രോവിന്‍സില്‍ 32 അംഗങ്ങളാണുള്ളത്. ഡോ. തോമസ് പനവേലി, ചെയര്‍മാന്‍: ജോസ് മാത്യു, വൈസ് ചെയര്‍മാന്‍: റെജി മാത്യു, പ്രസിഡന്റ: ഡോ. ജോണ്‍ തോമസ്, വൈസ് പ്രസിഡന്റ്: ഡോ. ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി: ജേക്കബ് പോള്‍, ജോ. സെക്രട്ടറി: മോന്‍സി ജോര്‍ജ്, ട്രഷറര്‍; മോഹന്‍ ഉമ്മന്‍, ജൊ. ട്രഷറര്‍; മേരി മാത്തന്‍ (വിമന്‍സ് ഫോറം പ്രസിഡന്റ്) ഷെര്‍ലി തോമസ് (യൂത്ത് ഫോറം); സോളമന്‍ മാത്യു, ജിനു കടവില്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണു ഭാരവാഹികള്‍.

അറ്റ്ലാന്റാ പ്രൊവിന്‍സില്‍ 37 അംഗങ്ങളുണ്ട്. ജൂവല്‍ ജോസ്, ചെയര്‍മാന്‍; ഷീല ജോര്‍ജ്, വൈസ് ചെയര്‍: തോമസ് ചാക്കോ മാപ്പിളശേരി, പ്രസിഡന്റ്: ബിന്ദു ഏബ്രഹാം കരിപ്പാപ്പറമ്പില്‍, വൈസ് പ്രസ്ഡന്റ്: ജോഷി മാത്യു, സെക്രട്ടറി; ജോയി ചിറക്കല്‍, ജോ. സെക്രട്ടറി; ഷൈബി തോമസ്, ട്രഷറര്‍; ഗ്രേസി ചാക്കോ, റാണി ചിറക്കല്‍ (വിമന്‍സ് ഫോറം) എന്നിവരാണു ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം