സാന്‍ അന്റോണിയോ ക്നാനായ പള്ളിയില്‍ ഓശാന ഭക്തിപൂര്‍വം ആചരിച്ചു
Thursday, April 2, 2015 3:48 AM IST
സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ പള്ളിയില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ദൈവപുത്രനായ യേശുവിന്റെ ഓര്‍ശ്ശേം നഗരവീഥിയിലൂടെ വിനയാന്വിതനായി കഴുതപ്പുറത്ത് ജെറുസലേം ദേവാലയത്തിലേക്കുള്ള പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഇടവക സമൂഹം ഒന്നായി കുരുത്തോല വഹിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളില്‍ പങ്കെടുത്തു. വി. കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ്, വചന സന്ദേശം മുതലായ തിരുക്കര്‍മങ്ങള്‍ നടന്നു. വിനു മാവേലില്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം