സംഗമം സോക്കറിന് ഏപ്രില്‍ മൂന്നിനു കിക്കോഫ്
Wednesday, April 1, 2015 8:08 AM IST
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 24-ാമത് സംഗമം സോക്കര്‍ ടൂര്‍ണമെന്റിന് ഏപ്രില്‍ മൂന്നിന് (വെള്ളി) വൈകുന്നേരം ആറിനു വാദി ഹനീഫ ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ തിരശീല ഉയരും.

അല്‍ മദീന വിന്നേഴ്സ് ട്രോഫിക്കും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ കോഴിക്കോട്ടുനിന്നുള്ള പ്രഗല്ഭ കളിക്കാര്‍ അണിനിരക്കുന്ന നാലു ടീമുകള്‍ മാറ്റുരയ്ക്കും.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ഉദ്ഘാടനച്ചടങ്ങ് വര്‍ണശബളമാക്കുന്നതിനായി സ്കൂള്‍ വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റും വെല്‍ക്കം ഡ്രില്ലും അടക്കം വിവിധ പരിപാടികള്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടാതെ തെക്കേപ്പുറം കുടുംബിനികള്‍ക്കുവേണ്ടി റിയാദിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റായ അല്‍ മദീനയുമായി സഹകരിച്ചു കോഴിക്കോടന്‍ വിഭവങ്ങളുടെ പാചകമത്സരം ഈ വര്‍ഷത്തെ പ്രത്യേകതയായിരിക്കും. കാണികള്‍ക്കായി പ്രത്യേക ഭാഗ്യസമ്മാനങ്ങളും പ്രവചന മത്സരങ്ങളുമുണ്ടായിരിക്കും.

ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മേയ് ഒന്നിന് (വ്യാഴം) നടക്കുക.

റിംഫ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എ.പി. മുസ്തഫ, ആദം ഒ., ഇല്യാസ് കെ.എം, സലിം പള്ളിത്താഴത്ത്, നാസര്‍ അബൂബക്കര്‍ (സിഇഒ, മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍