ആര്‍എസ്സി സ്റുഡന്റ്സ് മീറ്റ്; രജിസ്ട്രേഷന്‍ ആരംഭിച്ചു 
Wednesday, April 1, 2015 6:36 AM IST
കുവൈറ്റ്: പ്രവാസ യൌവനങ്ങളുടെ സാംസ്കാരിക വേദിയായ റിസാല സ്റഡി സര്‍ക്കിള്‍ (ഞടഇ), പിന്നിട്ട ഇരുപതാണ്ടുകളെ അടയാളപ്പെടുത്തി ആചരിച്ചു വരുന്ന യുവ വികസന വര്‍ഷ പരിപാടികള്‍ക്ക് ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി നടക്കുന്ന 'യുവ വികസന സഭ'കളിലൂടെ സമാപനം കുറിക്കപ്പെടുകയാണ്.   

ഏപ്രില്‍ 17ന് അബാസിയ പാക്കിസ്ഥാന്‍ സ്കൂളില്‍ നടക്കുന്ന കുവൈറ്റിലെ 'യുവ വികസന സഭ'യില്‍ വിവിധ സംഗമങ്ങളോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി  സ്റുഡന്റ്സ് മീറ്റ് സംഘടിപ്പിക്കുന്നു. യുവ വികസന സഭയുടെ പ്രധാന അതിഥിയായി നാട്ടില്‍നിന്നെത്തുന്ന യുവജന പ്രതിനിധി വി.എസ് സുനില്‍ കുമാര്‍ എംഎല്‍എ സ്റുഡന്റ്സ് മീറ്റില്‍ വിദ്യാര്‍ഥികളോട് മാത്രമായി സംവദിക്കുന്ന സെഷനും ഒരുക്കിയിരിക്കുന്നു. കൂടാതെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങും സ്റുഡന്റ്സ് മീറ്റില്‍ നടക്കും.  രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടുക 55344665.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍