'മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക' 2015 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Wednesday, April 1, 2015 6:35 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും മികച്ച ശാസ്ത്രീയ നൃത്തകലാകാരന്‍മാര്‍ക്കുള്ള 'മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക', പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി മിത്രാസ് ബോര്‍ഡ് മെംബേഴ്സ് അറിയിച്ചു.

അമേരിക്കയിലുള്ള കലാകാരന്‍മാരുടെ ശാസ്ത്രീയ നൃത്ത അഭിരുചിയെ വളര്‍ത്തുന്നതിനു ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡിന് 2014ല്‍ തെരഞ്ഞെടുക്കപ്പെട്ടത് നാട്യശ്രീ സുനന്ദ നായരാണ്.

കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങിയ ഈ അവാര്‍ഡിന് 18 വയസിനു മുകളിലുള്ള, അമേരിക്കയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ അവരുടെ ഭരതനാട്യം, മോഹിനിയാട്ടം, അഥവാ കുച്ചിപ്പുടി നൃത്തത്തിന്റെ വീഡിയോ സിഡി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കും മിത്രാസിന്റെ ഫെയ്സ്ബുക്ക് പേജായ ാശൃമവ സന്ദര്‍ശിക്കുകയോ ാശൃമവ.ൌമെ@ഴാമശഹ.രീാ ീൃ ങശൃമവ@ാശൃമവ.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുവേണ്ടി 2011ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്സ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ നല്ലൊരു കലാസംഘടനയായി അമേരിക്കയില്‍ പേരെടുത്തു. ഇന്ത്യന്‍ കലകളുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനവും സമന്വയിപ്പിക്കലും പുരോഗതിയും ലക്ഷ്യമിടുന്ന മിത്രാസ്, കഠിന പരിശീലനത്തിലൂടെയും പ്രദര്‍ശനങ്ങളും പ്രോഗ്രാമുകളും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സമൃദ്ധമായ ഇന്ത്യന്‍ കലാപാരമ്പര്യത്തിന്റെ ദൃശ്യചാരുതയും പ്രാധാന്യവും ലോകത്ത് വെളിപ്പെടുത്തുവാന്‍ തങ്ങളുടെ സേവനങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു.

പരമ്പരാഗതവും അതേസമയം സമകാലികവുമായ വ്യത്യസ്ത കലാരൂപങ്ങള്‍ക്കുവേണ്ടിയുള്ളൊരു ഷോകേസാണു മിത്രാസ് ഒരുക്കുന്നത്. കലാകാരന്റെ കഴിവുകളെ പരിശീലിപ്പിക്കുകയും വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിച്ച് വളര്‍ത്തുകയുമൊക്കെ ചെയ്യുന്നതിലൂടെ അതിനെ ഊര്‍ജസ്വലമാക്കുക തങ്ങളുടെ കടമയാണെന്നു മിത്രാസ് കരുതുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍