കാസര്‍ഗോഡ് അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, April 1, 2015 6:31 AM IST
കുവൈറ്റ് സിറ്റി: കാസര്‍ഗോഡ് അസോസിയേഷന്‍ അല്‍ നഹലി ഇന്റര്‍നാഷണല്‍ ക്ളിനിക്കിന്റെ സഹകരണത്തോടു കൂടി അബാസിയ അല്‍ നഹലി ഇന്റര്‍നാഷണല്‍ ക്ളിനിക്കല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്കും കെഇഎ മെംബര്‍മാര്‍ക്കും സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജനബാഹുല്യം കൊണ്ടു ശ്രദ്ധേയമായി. കെഇഎ പ്രസിഡന്റ് ഹമീദ് മധൂരിന്റെ അധ്യക്ഷതയില്‍ അദാന്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ് ഡോ. ബാലകൃഷ്ണ പൈ ഉദ്ഘാടനം ചെയ്തു. ചീഫ് പേട്രണ്‍ സഗീര്‍ തൃക്കരിപ്പൂര്‍ ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍ അഡ്മിനിസ്ട്രേറ്റര്‍ മാനേജര്‍ അബ്ദുള്‍ അസീസ്, മിസ് ലുസിയ വില്യംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ സലാം കളനാട് സ്വാഗതവും അഷ്റഫ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താത്ത കാലത്തോളം പ്രവാസികള്‍ക്ക് ഉണ്ടാവുന്ന പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയം സംബന്ധമായ രോഗങ്ങള്‍ എന്നിവ മരുന്നുകൊണ്ടു മാത്രം പരിഹാരമാവില്ലെന്നും ആഹാര ക്രമീകരണവും വ്യായാമവും ചെയ്യണമെന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു. സമാപന ചടങ്ങില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അബ്ദുള്‍ അസീസിന് കെഇഎ പ്രസിഡന്റ് ഹമീദ് മധൂര്‍ പ്രശംസാപത്രം കൈമാറി. ഡോ. ലിംഗയ്യ, ഡോ. ആഷിഷ്, സിസ്റര്‍ സോളി സോമി ബിനോയ് ജോബി എന്നിവര്‍ ക്യാമ്പ് നിയന്തിച്ചു.

സാജു പള്ളിപുഴ, സമദ് കോട്ടോടി നാസര്‍ ചുള്ളികര, മുഹമ്മദ് കുഞ്ഞി ഹദ്ദാദ് ബാലന്‍ ഒ.വി. സുരേഷ് കോളവയല്‍ ഹനീഫ് പാലായി കമറുദീന്‍ ദനഞ്ജയന്‍ ഷംമസുദീന്‍ ബദ്രിയ ഗോപാലന്‍ മുനീര്‍ അടൂര്‍ ജാഫര്‍ പള്ളം ഷക്കീര്‍ ഷാഫി ബാവ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍