യുഎന്‍ സിറിയന്‍ സഹായ ഉച്ചകോടിക്കു സമാപനമായി
Wednesday, April 1, 2015 6:21 AM IST
കുവൈറ്റ്: മൂന്നാമത് യുഎന്‍ സിറിയന്‍ സഹായ ഉച്ചകോടിക്ക് (തേഡ് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളഡ്ജിംഗ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) സമാപനമായി.

സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി 840 കോടി ഡോളര്‍ സമാഹരിക്കുകയാണ് ഉച്ചകോടിയിലൂടെ യുഎന്‍ ലക്ഷ്യമിട്ടതെങ്കിലും 380 കോടി ഡോളര്‍ മാത്രമേ വാഗ്ദാനം ലഭിച്ചുള്ളൂ. 50 കോടി ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കുവൈറ്റും 53.8 കോടി യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചു. സൌദി അറേബ്യയും യുഎഇയും യഥാക്രമം ആറു കോടി ഡോളറും 10 കോടി ഡോളറും സഹായം വാഗ്ദാനം നല്‍കി.

2013 ജനുവരി 30നു നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15നു രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറുമാണു യുഎന്നിനു ലഭിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍