ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്കു ഊഷ്മള വരവേല്‍പ്പ്
Wednesday, April 1, 2015 6:19 AM IST
ഡാളസ്: ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായ്ക്കു ഡാളസ് ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളത്തില്‍ പട്ടക്കാരും ഇടവക ചുമതലക്കാരും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.

ഡാളസിലെ നാലു മാര്‍ത്തോമ ഇടവകകളിലും വിശുദ്ധ വാരത്തോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക ആരാധനകളില്‍ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് അറിയിച്ചു.

റവ. ജോസ് സി. ജോസഫ് മാത്യ, റവ. സാം മാത്യു, റവ. സജി തോമസ്, റവ. ജോര്‍ജ് ജേക്കബ്, റവ. ഒ.സി. കുര്യന്‍, ഭദ്രാസന ട്രഷറര്‍ പ്രഫ. ഫിലിപ്പ് തോമസ്, ഭദ്രാസന മീഡിയ കമ്മിറ്റി മെംബറും മാധ്യമപ്രവര്‍ത്തകനുമായ ഷാജി രാമപുരം, വി.വി. തോമസ്, സി.എം. മാത്യു, തോമസ് മാത്യു, ബാബു സി. മാത്യു, ജെയിംസ് മേപ്പുറം, ഷാജി മാത്യു, സോം തോമസ്, മാത്യു പി. എബ്രഹാം തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയെ സ്വീകരിച്ചു.

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കുന്ന ഈസ്റര്‍ കുര്‍ബാനക്ക് നേതൃത്വം നല്‍കിയശേഷം അന്നു തന്നെ മെത്രാപ്പോലീത്ത കേരളത്തിലേക്കു യാത്ര തിരിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍