ഹൂസ്റണില്‍ സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16 മുതല്‍
Wednesday, April 1, 2015 6:18 AM IST
ഹൂസ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ്് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള സുവിശേഷ യോഗങ്ങള്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ (വ്യാഴം, വെളളി, ശനി) ഹൂസ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ദേവാലയത്തില്‍ നടക്കും. (10502, അഹീിയ്യൌൃ, ഔീി77036)

അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗികനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മിഷ്യന്‍സ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് ചെറിയാന്‍, തിരുവല്ല മുഖ്യ പ്രസംഗികനായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം ഏഴിനു ഗാനശുശ്രൂഷയോടുകൂടി യോഗങ്ങള്‍ ആരംഭിക്കും.

ഈ ആത്മീയ വിരുന്നിലേക്കു സഭാ വ്യത്യാസമെന്യേ എവരും കടന്നു വന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്നു സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ. കെ.ബി. കുരുവിള 713 474 5222, മത്തായി കെ. മത്തായി 281 277 1482, പി.ഐ. വര്‍ഗീസ് 713 436 2880, എ.എം. ഏബ്രഹാം 281 208 3473, ജോണ്‍ കുരുവിള 281 416 1706.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി