നായര്‍ ബനവലന്റ് അസോസിയേഷന്റെ വിഷു ആഘോഷം ഏപ്രില്‍ 12ന്
Wednesday, April 1, 2015 4:31 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 12ന് (ഞായറാഴ്ച) രാവിലെ പതിനൊന്നു മുതല്‍ ബെല്‍റോസിലുള്ള ഗ്ളെന്‍ ഓക്സ് സ്കൂള്‍ ഓഫ് ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടെയും വിഭവസമൃദ്ധമായ സദ്യയോടെയും ആഘോഷിക്കുന്നു. അതോടൊപ്പം'പാഞ്ചജന്യം' എന്ന പേരില്‍ ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നു. കുന്നപ്പള്ളില്‍ രാജഗോപാല്‍ ചീഫ് എഡിറ്റര്‍ ആയുള്ളഎഡിറ്റോറിയല്‍ ബോര്‍ഡ് ആണു സുവനീര്‍ തയാറാക്കുന്നത്.

ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് രഘുവരന്‍ നായര്‍, സെക്രട്ടറി ശോഭാ കറുവക്കാട്ട്, ട്രഷറര്‍ പ്രദീപ് മേനോന്‍, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. പ്രവേശനം സൌജന്യമായിരിക്കും.

ഹരിലാല്‍ നായരുടെയും കലാ സതീഷിന്റെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ ഹൃദ്യമായി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍