ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Wednesday, April 1, 2015 4:29 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ രണ്ടിനു പെസഹാ വ്യാഴം: വൈകുന്നേരം ഏഴിനു പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും. വചനപ്രഘോഷണം ഫാ. സുനി പടിഞ്ഞാറേക്കര.

ഏപ്രില്‍ മൂന്നിനു ദുഃഖവെള്ളി: രാവിലെ പത്തിനു ദുഃഖവെള്ളിയാഴ്ചയുടെ തിരുക്കര്‍മങ്ങള്‍ക്കു മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍ & വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, വചനപ്രഘോഷണം ഫാ. സുനി പടിഞ്ഞാറേക്കര

ഏപ്രില്‍ നാലിനു ദുഃഖശനി: രാവിലെ പത്തിനു പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാനയോടൊത്തു മാമ്മോദീസായുടെ വ്രതനവീകരണം. രാത്രി ഏഴിന് ഉയിര്‍പ്പു തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഈസ്റര്‍ കേക്ക്മുറിയും, ബൈബിള്‍ ക്വിസിന്റെ സമ്മാനദാനവും, എന്റര്‍ടെയ്ന്‍മെന്റ് സംഘം അവതരിപ്പിക്കുന്ന കലാസന്ധ്യയും. തുടര്‍ന്ന് ബൈബിള്‍ ക്വിസിന്റെ സമ്മാനദാനവും എന്റര്‍ടെയ്ന്‍മെന്റ് സംഘം അവതരിപ്പിക്കുന്ന കലാസന്ധ്യ. ഏപ്രില്‍ 20 ഈസ്റര്‍ ഞായര്‍: 9.45ന് വിശുദ്ധ കുര്‍ബാന

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തും, അസ്സി. വികാരി ഫാ. സുനി പടിഞ്ഞാറെക്കരയും ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി