ഷിക്കാഗോ സെന്റ് മേരീസില്‍ ഓശാന ഭക്തി പൂര്‍വം ആചരിച്ചു
Tuesday, March 31, 2015 6:22 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവലയത്തില്‍ ഓശാന തിരുനാള്‍ ഭക്തി പുരസരം ആചരിച്ചു. മാനവരക്ഷക്കായി യേശുനാഥന്‍ വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് ഓര്‍ശ്ളേം നഗര വീഥിയില്‍കൂടി ജറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട്, വിശ്വാസികള്‍ കുരുത്തോലകള്‍ പിടിച്ചുകൊണ്ടു ഭക്തിസാന്ദ്രമായ ചടങ്ങുകളില്‍ ഉടനീളം പങ്കെടുത്തു.

വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ്, വചന സന്ദേശം, കുരുത്തോല പ്രദിക്ഷണം തുടങ്ങിയ തിരുക്കര്‍മങ്ങള്‍ ഓശാന തിരുനാളിന്റെ ഭാഗമായി നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കുരിശിന്റെ വഴി നടന്നു.

ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസിസ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറെക്കര എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകള്‍, ഗായക സംഘം, സിസ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിളളവീട്ടില്‍