ഫിലാഡല്‍ഫിയായില്‍ പമ്പ കുടുംബസംഗമവും മാതൃദിനാഘോഷവും മേയ് രണ്ടിന്
Tuesday, March 31, 2015 6:12 AM IST
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ 2015 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കുടുംബ സംഗമവും മാതൃദിനാഘോഷവും സംയുക്തമായി മേയ് രണ്ടിനു(ശനി) നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഹാളില്‍ 10197 നോര്‍ത്ത് ഈസ്റ് അവന്യൂ ഫിലാഡല്‍ഫിയ 19115 ല്‍ നടത്തുന്നു.

സേവന പാതയില്‍ 15 വര്‍ഷങ്ങള്‍ പിന്നിടുന്ന പമ്പ മലയാളി അസോസിയേഷന്‍ മേയ് രണ്ടിന് വനിതാദിനമായി കൊണ്ടാടുന്നു. ഇതിനോടനുബന്ധിച്ചുളള കുടുംബ സംഗമത്തിന്റെയും വാര്‍ഷിക ബാങ്ക്വറ്റിന്റെയും കിക്കോഫ് മാര്‍ച്ച് 29 ന് പമ്പ ഓഫീസില്‍ നടന്നു.

പമ്പ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ തമ്പി ചാക്കോയും ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവലിനും ടിക്കറ്റുകള്‍ നല്‍കി കൊണ്ടായിരുന്നു കിക്കോഫ്. മേയ് രണ്ടിന് വൈകുന്നേരം ആറിനു ചേരുന്ന പൊതു സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് മുഖ്യ അതിഥിയായിരിക്കും. യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രണ്ടന്‍ ബോയല്‍, ഫിലാഡല്‍ഫിയ മുന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ലിന്‍ ഏബ്രഹാം റവ. ഡോ. മാത്യു മണക്കാട്ട് എന്നിവരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ അമ്മമാരെ ആദരിച്ചു. വി.വി. ചെറിയാന്‍ കോ-ഓര്‍ഡിനേറ്ററും തമ്പി ചാക്കോ കണ്‍വീനറുമായ വിപുലമായ കമ്മിറ്റിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. പ്രസാദ് ബേബിയുടെയും നേതൃത്വത്തില്‍ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് ഓലിക്കല്‍ (പ്രസിഡന്റ്) : 215 873 4365, വി.വി. ചെറിയാന്‍ (കോ-ഓര്‍ഡിനേറ്റര്‍) : 215 806 3802, തമ്പി ചാക്കോ (കണ്‍വീനര്‍): 610 331 7923, അലക്സ് തോമസ് (ജനറല്‍ സെക്രട്ടറി) : 215 850 5268, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) : 215 605 7310.