പയ്യന്നൂര്‍ സൌഹൃദവേദി ക്ളാസുകള്‍ സംഘടിപ്പിച്ചു
Tuesday, March 31, 2015 6:06 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദ വേദി (പിഎസ്വി) യുടെ കീഴിലുള്ള വനിതാവേദി നേതൃത്വ പരിശീലന, ആരോഗ്യ പരിപാലന ക്ളാസുകള്‍ സംഘടിപ്പിച്ചു. ബത്ഹയിലെ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫോര്‍ക രക്ഷാധികാരി സാം സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഷീബ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു.

നേതൃത്വ പരിശീലന പരിപാടിയില്‍ റിയാദ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പത്മിനി യു. നായര്‍ ക്ളാസെടുത്തു. ആരോഗ്യ പരിപാലന പരിപാടിയില്‍ 'ലഹരി വസ്തുക്കള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍' എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. അബ്ദുള്‍ അസീസ്, പത്മിനി യു. നായര്‍, ടി.കെ ഫര്‍സാന എന്നിവര്‍ സംസാരിച്ചു. ഈ വിഷയത്തിലുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

പിഎസ്വി പ്രസിഡന്റ് അബ്ദുള്‍ മജീദ്, സെക്രട്ടറി സനൂപ് കുമാര്‍, വനിതാവേദി മുഖ്യരക്ഷാധികാരികളായ ഗീത ഉദയകുമാര്‍, ഖദീജ മജീദ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. പ്രീതി സോമശേഖരന്‍ സ്വാഗതവും പ്രിയ സനൂപ് കുമാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍