അന്‍സാര്‍ ആലുവയ്ക്കു യാത്രയയപ്പു നല്‍കി
Tuesday, March 31, 2015 6:04 AM IST
ദുബായി : യുഎഇയിലെ മത-സാമൂഹിക രംഗത്ത് സജീവസാന്നിധ്യമായ അന്‍സാര്‍ ആലുവയ്ക്ക് എസ്വൈഎസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടുകാരും പ്രാസ്ഥാനിക ബന്ധുക്കളും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പു നല്‍കി.

ഐസിഎഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിസാല സ്റഡി സര്‍ക്കിള്‍ മുന്‍ നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം ഉപഹാരം നല്‍കി. ഹാരിസ് സഖാഫിയുടെ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എ. യഹ്യ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം എരമം, എം കെ നാസര്‍, ഇബ്രാഹിം ഹാജി പള്ളിക്കര, സിദ്ദീഖ് എറണാകുളം, അഡ്വ. താജുദ്ദീന്‍ , അബ്ദുള്‍ കലാം, നൌഫല്‍ കുഞ്ഞു മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.