കുവൈറ്റ് മഹാഇടവകയുടെ ഓശാന പെരുന്നാളിനു മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കി
Monday, March 30, 2015 7:24 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ ഓശാന പെരുന്നാള്‍ കൊണ്ടാടി. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി നടന്ന പ്രത്യേക പ്രാര്‍ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും മഹാഇടവകയിലെ ആയിരക്കണക്കിനു വിശ്വാസികള്‍ ഭക്തിപുരസരം പങ്കെടുത്തു. ഓശാന ആഘോഷത്തോടെ സഭയുടെ പീഡാനുഭവ വാരാചരണം ആരംഭിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച് 28നു (ശനി) വൈകുന്നേരം അബാസിയ മെറീന ഹാളില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്കു ഫാ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍